എറണാകുളം കുന്നുകരയിൽ കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് കോൺ​ഗ്രസ്;പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു

Spread the love

കൊച്ചി: എറണാകുളം കുന്നുകര അടുവാശ്ശേരിയിൽ കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിന് ശേഷം പ്രവർത്തകർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

video
play-sharp-fill

ആക്രമണത്തിൽ ഓഫീസിലെ ബെഞ്ചുകൾ അടിച്ചുതകർക്കുകയും ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കോൺ​ഗ്രസ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി.