Spread the love

കോൺഗ്രസ് – ടിഎംസി ലയന നീക്കമെന്ന റിപ്പോർട്ട് തള്ളി നേതൃത്വങ്ങൾ. റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്നും, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് നടന്നതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. ഭാവിയിൽ അത്തരത്തിലുള്ള ലയന സാധ്യതകൾ ഇരുവിഭാഗവും തള്ളിക്കയുന്നില്ല. കോൺഗ്രസിലേക്ക് തൃണമൂൽ ലയിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗവും ലയന റിപ്പോർട്ട് തള്ളി രംഗത്തെത്തിയിരിക്കുന്നത്.

video
play-sharp-fill

മമത ബാനർജിയെ സോണിയ ഗാന്ധി കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. കോൺഗ്രസിന്റെ ദേശീയ ഉപാധ്യക്ഷയാക്കാമെന്ന് മമതയ്ക്ക് വാഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് മമത ഇപ്പോൾ കടന്നുപോകുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും പാർട്ടിക്ക് കൈവിട്ടുപോകുകയും വിമത വിഭാഗം ശക്തിയാർജിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാർട്ടിക്കാകെ 28 ലോക്‌സഭാ എംപിമാരാണുള്ളത്. അതിൽ 23 പേരും വിമത ക്യാംപിലേക്ക് ഇതിനകം എത്തിച്ചേർന്നു. അഞ്ച് പേർ മാത്രമാണ് നിലവിൽ മമതയ്ക്ക് ഒപ്പമുള്ളത്. ഈ സാഹചര്യത്തിൽ മമത എന്ത് തീരുമാനമെടുക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.