play-sharp-fill
‘ഓസ്‌കാർ’ അവാർഡ് പ്രഖ്യാപിച്ചു ; മികച്ച നടൻ മോദി,വില്ലൻ അമിത് ഷാ

‘ഓസ്‌കാർ’ അവാർഡ് പ്രഖ്യാപിച്ചു ; മികച്ച നടൻ മോദി,വില്ലൻ അമിത് ഷാ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകം ലോസ് ആഞ്ചൽസിലെ ഡോൾബി തിയ്യേറ്ററിലെ ഓസ്‌കാർ പുരസ്‌കാര ദാന ചടങ്ങ് നടത്തുമ്പോൾ ഇന്ത്യയിലും ഓസ്‌കാർ അവാർഡ് പ്രഖ്യാപിച്ച് കോൺഗ്രസ്.ബെസ്റ്റ് ആക്ടറായി നരേന്ദ്രമോദിയേയും വില്ലനായി അമിത് ഷായേയും ഹാസ്യതാരമായി മനോജ് തിവാരിയേയും കണ്ടെത്തി.


ബെസ്റ്റ് ആക്ടർ ഇൻ ആക്ഷൻ റോൾ പുരസ്‌കാരത്തിന് മോദിയ്‌ക്കൊപ്പം പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികൾ. മോദിയുടെ ’56 ഇഞ്ചും’ ‘വിയർപ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനർഹമാക്കിയതെന്നാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെസ്റ്റ് ആക്ടർ ഇൻ നെഗറ്റീവ് റോൾ എന്ന വിഭാഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയാണ് കോൺഗ്രസ് തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികൾ. നേരത്തെ ഗബ്ബർസിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലൻമാർ. പുതിയ ഇന്ത്യ പുതിയ വില്ലൻമാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.

ഇതോടൊപ്പം ബെസ്റ്റ് ആക്ടർ ഇൻ കോമഡി റോളിൽ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരിക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ബെസ്റ്റ് ആക്ടർ ഇൻ ഡ്രമാറ്റിക് റോൾ എന്ന പുരസ്‌കാരം നൽകിയിരിക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ്. പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്ത് വിട്ട എല്ലാ വീഡിയോകളും ട്വിറ്ററിൽ വൈറലാണ്.