Wednesday, April 22, 2026

കെട്ടിട നിര്‍മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി; മന്ത്രി കെ രാജനെ പരിഹസിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ

Spread the love

കോട്ടയം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ച്‌ ചാണ്ടി ഉമ്മന്‍ എംഎല്‍എ.

video
play-sharp-fill

തൃശൂര്‍കാരനായ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

 

‘വീടിന് വിള്ളല്‍ ഉണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തെ കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച്‌ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

 

ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി നടത്തിയത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് കാണിച്ച കാപട്യമാണ് ഉദ്ഘാടനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘മന്ത്രിയുടേത് നാടകമാണ്. മന്ത്രിയാണോ ചോര്‍ച്ച പരിശോധിക്കേണ്ടത്. പാലം വീണോയെന്ന് മന്ത്രിയാണോ പരിശോധിക്കേണ്ടത്. മന്ത്രിക്ക് ഇതുമായി എന്താണ് ബന്ധം. ഗുരുതരമായ ക്രമക്കേടാണ് ആരോപിക്കപ്പെട്ടത്. ഏച്ചുകെട്ടിയ ഉദ്ഘാടനം ആണ്. കാലം ഇതിനെല്ലാം കണക്ക് ചോദിക്കും. തെറ്റായ പ്രചാരണം നടത്തിയത് ഓരോന്നായി പുറത്തുവരികയാണ്’, വി ഡി സതീശന്‍ പറഞ്ഞു.