video
play-sharp-fill

രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെ വരിഞ്ഞുമുറുക്കി ആദായനികുതി വകുപ്പ്; നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; പോസ്റ്ററടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ; അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും മരവിപ്പിച്ചത് 115 കോടി രൂപ; 210 കോടി രൂപ അടയ്ക്കണമെന്നും നിര്‍ദ്ദേശം

Spread the love

ന്യൂഡല്‍ഹി: ലോകസഭാ ഇലക്ഷനില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി.

കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചുനിർത്താൻ ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നിർദ്ദേശം നല്‍കിയിരിക്കുകയാണ്. ആദായനികുതിവകുപ്പ് അപ്പല്ലേറ്റ് ട്രിബ്യൂണലില്‍ കേസ് നിലനില്‍ക്കെ, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എൻഎസ്യുഐ എന്നിവയുടെ അക്കൗണ്ടുകളില്‍ നിന്ന് 65 കോടിയോളം രൂപ ഈടാക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, 2018-19 കാലയളവിലെ നികുതിയായി 210 കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആദായനികുത വകുപ്പിന്റെ നടപടികള്‍ യാദൃശ്ചികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോദി സർക്കാർ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഉത്തർപ്രദേശിലെ പല പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതുപോലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർക്കുന്ന നടപടികളാണ് കേന്ദ്രം നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.