video
play-sharp-fill

തെലുങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഐ സഖ്യം: മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഐയും എതിരില്ലാതെ വിജയിച്ചു.

തെലുങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഐ സഖ്യം: മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഐയും എതിരില്ലാതെ വിജയിച്ചു.

Spread the love

ഹൈദരാബാദ്: തെലുങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സിപിഐ സഖ്യം. മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഐയും എതിരില്ലാതെ വിജയിച്ചു.
ഒരു സീറ്റ് ബിആർഎസിനു ലഭിച്ചു. എംഎല്‍എമാരുടെ ക്വോട്ടയിലേക്കാണു തെരഞ്ഞെടുപ്പ്.

അഞ്ചു സീറ്റുകളിലേക്ക് അഞ്ചു സ്ഥാനാർഥികള്‍ മാത്രമാണു പത്രിക നല്കിയത്. ഇതോടെ ഇവരെല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു ബിആർഎസുകാരും ഒരു എഐഎംഐഎം അംഗവും വിരമിച്ച ഒഴിവാണു തെരഞ്ഞെടുപ്പ്.

പ്രമുഖ നടി വിജയശാന്തി, ദയാകർ, ശങ്കർ നായിക് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍. നെല്ലികാന്തി സത്യം ആണ് തെരഞ്ഞെടുക്കപ്പെട്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐ അംഗം. ശ്രാവണ്‍ ദസോജു ആണു വിജയിച്ച ബിആർഎസ് അംഗം. 119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 65 പേരുണ്ട്. ബിആർഎസിന് 38 അംഗങ്ങളാണുള്ളത്. എന്നാല്‍,

ഇവരില്‍ പത്തു പേർ കോണ്‍ഗ്രസില്‍ ചേർന്നു. എഐഎംഐഎം കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.