കേക്ക് കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; തിരുവനന്തപുരത്ത് 23 കാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്.
ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായെങ്കിലും കൂട്ടാക്കിയില്ല. രാവിലെയോടെ കൂടുതല്‍ അവശനായ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമ്മ കമലയും, സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
Third Eye News Live
0