
സ്വന്തം ലേഖകൻ
തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ്സിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നിർദ്ദേശം നൽകി. തൃശൂർ തിരുവല്വാമലയിലാണ് സംഭവമുണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത്.
പഴമ്പാലക്കോട് എസ്എംഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു കുട്ടി. തിരുവില്വാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്. കൺസെഷൻ ചാർജ് ആയ രണ്ട് രൂപയാണ് കുട്ടി കണ്ടക്ടർക്ക് നൽകിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിൽ എത്തിച്ചത്. ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസ്സിലെ ജീവനക്കാർക്കെതിരെയാണ് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്.



