തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി; ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റ് ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി; മറ്റു വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം
തൃശ്ശൂർ: തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതിക്കാരൻ. മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.
ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട് നേരത്തെ ആരോപണം ഉയർന്നിരുന്നു.
മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
Third Eye News Live
0