Spread the love

തിരുവനന്തപുരം: ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത കേസിൽ മുന്‍ ദേവികുളം കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്തു കെ.എന്‍. ശിവന്‍ എന്ന കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാമിനെതിരെ പരാതി ലഭിച്ചിരിക്കുന്നത്. മരിച്ച ശിവന്റെ സഹോദര പുത്രൻ കെ.ബി. പ്രദീപാണ് ശ്രീറാം തട്ടിപ്പുകാരെ സഹായിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയത്.

video
play-sharp-fill

2017 ഏപ്രിലിലാണ് ശിവൻ സ്വത്ത് കേസുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്‌തത്‌. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തെന്ന് ശിവന്‍ അന്ന് സബ് കലക്ടറായിരുന്ന ശ്രീറാമിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നടപടികള്‍ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫിസില്‍ വിവരാവകാശം നല്‍കിയിരുന്നു ഇവര്‍. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പ്രദീപ് പരാതിയില്‍ ആരോപിക്കുന്നത്.