
കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം കലക്ടർ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി.
നടപടി ആവശ്യപ്പെട്ട് ബൈജു നോയൽ എന്ന രക്ഷിതാവാണ് പരാതി നൽകിയത്.ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികൾക്ക് അധ്യായനം നഷ്ടമാക്കിയതായി പരാതിയിൽ പറയുന്നു.അവധി പ്രഖ്യാപനത്തിൽ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. സാഹചര്യം നോക്കി അവധി നേരത്തെ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയിൽ പ്രതിഷേധം രൂക്ഷമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്കൂളുകളിലേയും കുട്ടികൾ സ്കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കൾ പറയുന്നു.







