
കോട്ടയം: വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടല്‍ഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്.
12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നല്‍കണം. കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഇതോടെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റി.
ഒരു ഊണിന് 90 രൂപയായിരുന്നു. എന്നാല്‍ ഇനി മുതല്‍ 120 രൂപ നല്‍കേണ്ടി വരില്ല. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാല്‍ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോണ്‍ വെജ് വിഭവങ്ങളുടെ വിലയില്‍ വർധനവുണ്ടാകും. അതേസമയം ഇന്ധന വില വർധിപ്പിക്കാനൊരുങ്ങുകയാണ് പൊതുമേഖല എണ്ണ കമ്പനികള്‍. കേന്ദ്ര സർക്കാരില്‍ നിന്ന് കമ്പനികള്‍ക്ക് അനുമതി ലഭിച്ചതായി സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാർഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും.
രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. അവശ്യവസ്തുക്കള്‍ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്.







