Spread the love

ചെന്നൈ: ആളുംഅനക്കവുമില്ലാതിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പേജുകളിലേക്ക് ആരാധക പ്രവാഹമാണ്.

video
play-sharp-fill

വിജയ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്‌സ് വെറും നാല് ലക്ഷം മാത്രമായിരുന്നു.

എന്നാല്‍, ആരാധകരുടെ പ്രിയ താരം കൂടിയായ ടിവികെ അധ്യക്ഷന്‍ മുഖ്യമന്ത്രി പദവിയിലെത്തിയതോടെ ഇന്‍സ്റ്റഗ്രാം പേജ് കത്തിക്കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്‌സിലെത്തിയിരിക്കുകയാണ്.

കുറഞ്ഞ ലൈക്കുകള്‍ മാത്രം ലഭിച്ചിരുന്ന മുന്‍ പോസ്റ്റുകള്‍ക്ക് പകരം പുതിയ പോസ്റ്റുകള്‍ക്കെല്ലാം ലക്ഷങ്ങളാണ് ലൈക്ക് ലഭിക്കുന്നത്.

ഞായറാഴ്ചയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു. എത്രയും വേഗം സഭയില്‍ വിശ്വാസ വോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.

നിലവില്‍ 120 എംഎല്‍എമാരുടെ പിന്തുണ വിജയിക്കുണ്ട്. ടിവികെയുടെ 107 കൂടാതെ കോണ്‍ഗ്രസിന്റെ അഞ്ചും സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നിവയുടെ രണ്ടുവീതം എംഎല്‍എമാരുടെയും പിന്തുണയാണ് വിജയിക്കുള്ളത്.

ഐഎഡിഎംകെയില്‍ നിന്നുള്ള ഒരുവിഭാഗം ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ട്.

അങ്ങനെയെങ്കില്‍ ആത്മവിശ്വാസത്തോടെ ഭരിക്കാനുള്ള ഭൂരിപക്ഷം സഭയില്‍ വിജയിക്ക് ലഭിക്കും.