video
play-sharp-fill

പരീക്ഷാ ഫീസടയ്ക്കാനാവാതെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു

പരീക്ഷാ ഫീസടയ്ക്കാനാവാതെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ഉമ്മിനിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു.

നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് എംഇഎസ് വിമന്‍സ് കോളേജ് എന്ന പാരലല്‍ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി ബീനയെ ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ മാസം പത്തിനായിരുന്നു പരീക്ഷാ ഫീസടയ്ക്കാനുള്ള അവസാന തീയതി. ശനിയാഴ്ചയാണ് ബീനയുടെ അമ്മ ദേവകി കോളേജില്‍ ഫീസടയ്ക്കാനെത്തിയത്. അവസാന ദിവസം കഴിഞ്ഞ് ഏറെയായതിനാല്‍ യൂണിവേഴ്സിറ്റിയെ സമീപിക്കണമെന്ന് കോളേജ് അറിയിച്ചു.

പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന വിഷമത്തിലായിരുന്നു ബീനയെന്ന് സഹോദരന്‍ പറഞ്ഞു. ഉച്ചയോടെ കുളിയ്ക്കാനായി മുറിയില്‍ കയറിയ ബീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വ്വകലാശാല നിശ്ചയിക്കുന്ന ദിവസം ഫീസടയ്ക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും പാരലല്‍ കോളേജിന് പങ്കില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ പി. അനില്‍ വിശദീകരിച്ചു.