രാജ്യത്തെ ഒന്നാംവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ നവംബർ മാസം മുതൽ ; ക്ലാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു : നിർദ്ദേശങ്ങൾ ഇങ്ങനെ

രാജ്യത്തെ ഒന്നാംവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ നവംബർ മാസം മുതൽ ; ക്ലാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു : നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ബിരുദ, ബിരുദാനന്തര ബിരുദ തലത്തിൽ ആദ്യവർഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടർ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒന്നാംവർഷ ക്ലാസുകൾ നവംബർ മാസം മുതൽ ആരംഭിക്കും.

രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടമായ പഠനസമയം ക്രമീകരിക്കാൻ ആഴ്ചയിൽ ആറ് ദിവസവും ക്ലാസുകളുണ്ടാകും.ഇതിന് പുറമെ ക്ലാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ പുതിയ അഡ്മിഷനുകൾ നവംബർ 30നപ്പുറം അനുവദിക്കില്ല. ട്വിറ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ അക്കാദമിക് കലണ്ടർ പുറത്ത് വിട്ടത്. ഈ കലണ്ടർ യുജിസി അംഗീകരിച്ചു.

അതേസമയം ഏപ്രിൽ 29ന് യുജിസി മറ്റൊരു അക്കാദമിക് കലണ്ടർ പുറത്തുവിട്ടിരുന്നു. ഇതിൽ ജൂലായ് 1 മുതൽ 15 വരെ സെമസ്റ്റർ പരീക്ഷകൾ നടത്തുമെന്നും മാസാവസാനം റിസൾട്ട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അന്ന് സ്ഥാപനങ്ങളിൽ പഠനം ആരംഭിക്കാനും സാധിച്ചില്ല.

അഡ്മിഷൻ ക്യാൻസൽ ചെയ്യുന്നവർക്ക് ഫീസ് മുഴുവൻ തുകയും തിരികെ നൽകുമെന്നും അറിയിച്ചു. നവംബർ 30 വരെയാണ് സ്‌പെഷ്യൽ കേസായി ഇങ്ങനെ ഫീസ് തിരികെ നൽകുക.