‘നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം; സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി  കലക്ടർ രേണുരാജ്;  കുറിപ്പ് വൈറൽ

‘നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം; സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി കലക്ടർ രേണുരാജ്; കുറിപ്പ് വൈറൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി∙ സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ‘‘നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’’ എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടർ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

‘നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്നിടത്താണ് പ്രതിഷേധം’. ലോക വനിതാ ദിനത്തിൽ ഏവർക്കും ആശംസകൾ’ എന്ന വരികളാണ് രേണു രാജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെയുള്ള പോസ്റ്റ് ആയതിനാൽ ഇത് പ്രതിഷേധ സൂചകമായി ഇട്ടതാണോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ചർച്ച. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ രേണു രാജിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് വനിതാ ദിനമായ ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. വയനാട് ജില്ലാ കലക്ടറായാണ് സ്ഥലംമാറ്റം.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കോർപ്പറേഷനൊപ്പം ജില്ലാ ഭരണകൂടവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. എന്‍.എസ്.കെ. ഉമേഷാണ് എറണാകുളം ജില്ലയുടെ പുതിയ കലക്ടര്‍. ബ്രഹ്മപുരത്തെ തീ കൊച്ചിക്കാരെ ശ്വാസം മുട്ടിച്ചിരിക്കുകയാണ്. അതേസമയം ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിക്കാൻ രേണു രാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ അവരെ സ്ഥലം മാറ്റിയതില്‍ കലക്ടറേറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ദിവസങ്ങള്‍ കഴി‍ഞ്ഞിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്.

വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കലക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കലക്ടര്‍ക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടുദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നോ എന്ന് ആരാഞ്ഞത് ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കുകയും ചെയ്തിരുന്നു. കലക്ടർക്ക് എല്ലാക്കാര്യങ്ങളിലും പൂർണമായ അറിവ് ഉണ്ടാകണമെന്ന് പറയുന്നില്ല. എന്നാൽ ഇത്തരം വിഷയങ്ങളിൽ വിദഗ്ധോപദേശം തേടി തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.