പത്തനംതിട്ട അടൂരിൽ പാചകവാതകം ചോർന്ന് അപകടം; വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടർന്നു; വീട് കത്തിനശിച്ചു; വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട അടൂരിൽ പാചകവാതകം ചോർന്ന് അപകടം; വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടർന്നു; വീട് കത്തിനശിച്ചു; വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: അടൂർ പള്ളിക്കൽ ഊന്നുകല്ലിൽ പാചകവാതകം ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിൽ രതീഷിന്‍റെ വീട്ടിൽ ആണ് തീപിടിച്ചത്. പാചകവാതകം ചോർന്ന് വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടരുകയായിരുന്നു. വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയമാണ് തീ പടർന്നത്. അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായി.

അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്ന് മുറിയിൽ ഗ്യാസ് നിറയുകയും അടുക്കളയിൽ കത്തി ക്കൊണ്ടിരുന്ന വിറകടുപ്പിൽ നിന്നും തീ പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ നിന്നും ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപ വാസികൾ അടൂർ ഫയർ ഫോഴ്സിൽ അറിയിച്ചു. ഇതിനിടെ അടച്ചിട്ട മുറിയിൽ ചൂട് കൂടി ശക്തമായ മർദ്ദനത്തിൽ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകൾ പൊട്ടിത്തെറിച്ചു.

അടൂർ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വീടിന്‍റെ വാതിലുകൾ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാൽ അകത്ത് കയറാൻ ബുദ്ധിമുട്ടായി.

സമീപ വാസികൾ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തിൽ നിന്നും വീട്ടുകാർ മടങ്ങി എത്തി താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറി വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പാചക വാതക സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി.