കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാം ; ‘ചതുരം’ രാത്രി 10 മണി മുതല്‍ ഒടിടിയില്‍ ; എവിടെ കാണാം?

കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാം ; ‘ചതുരം’ രാത്രി 10 മണി മുതല്‍ ഒടിടിയില്‍ ; എവിടെ കാണാം?

Spread the love

സ്വന്തം ലേഖകൻ

സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചതുരം ഒടിടിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

കഴിഞ്ഞ നവംബറില്‍ ആയിരുന്നു ചിത്രം തിയറ്ററില്‍ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചതുരം തിയറ്ററുകളില്‍ കയ്യടി നേടിയിരുന്നു. അതിനാൽത്തന്നെ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ഓൺലൈൻ റിലീസുകളിൽ ഒന്നാണ് ചതുരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെയാണ് ചിത്രം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച്‌ കൊണ്ടുള്ള കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഇന്ന് ഒടിടിയില്‍ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് സമയം പുറത്തുവിട്ടിരിക്കുകയാണ് നടി സ്വാസിക.

ഇന്ന് രാത്രി 10 മണി മുതല്‍ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചതുരം സ്ട്രീമിംഗ് തുങ്ങുമെന്നാണ് സ്വാസിക അറിയിച്ചത്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച്‌ പുതിയ ട്രെയിലറും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീന്‍വിച്ച്‌ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.