കൊവിഡ് ബാധിച്ച് മരിച്ച വയോധികൻ്റെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊവിഡ് ബാധിച്ച് മരിച്ച വയോധികൻ്റെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച് വയോധികൻ്റെ മൃതദേഹം ആശുപത്രിയിലേയ്‌ക്കു മാറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കൊവിഡ് ബാധിച്ച് വീടിനുള്ളിൽ മരിച്ച മുപ്പായിക്കാട് സ്വദേശിയുടെ മൃതദേഹമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്നു ജനറൽ ആശുപത്രിയിലേയ്‌ക്കു മാറ്റിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിൽ വച്ച് ഇദ്ദേഹത്തിൻ്റെ മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചതിനാൽ നാട്ടുകാർ ആരും തന്നെ മൃതദേഹം മാറ്റുന്നതിനു സന്നദ്ധരായി എത്തിയില്ല. ഇതേ തുടർന്നാണ് ഇവരുടെ ബന്ധുക്കളിൽ ചിലർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായം തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളിയും ചേർന്നു പി.പി.ഇ കിറ്റ് ധരിച്ചെത്തി ഇദ്ദേഹത്തിൻ്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു, പരിശോധനകൾക്കു ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്‌ക്കു മാറ്റി.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ അ‌ഞ്ചു പേരുടെ മൃതദേഹമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്‌ക്കു മാറ്റുകയും, സംസ്‌കാരം നടത്തുകയും ചെയ്‌തത്.