ട്രെയിനിൽ യുവതി ആക്രമിച്ച് കവർച്ച: കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി പിടിയിൽ: പ്രതിയെ പൊലീസ് പിടികൂടിയത് ചിറ്റാറിൽ നിന്നും

ട്രെയിനിൽ യുവതി ആക്രമിച്ച് കവർച്ച: കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി പിടിയിൽ: പ്രതിയെ പൊലീസ് പിടികൂടിയത് ചിറ്റാറിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ കൊടും ക്രൂരനായ ക്രിമിനൽ പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെയാണ് ചിറ്റാറിലെ ഈട്ടിച്ചുവടില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു.

ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ വണ്ടിയില്‍ മുളന്തുരുത്തിയില്‍ നിന്നും കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം യുവതി ട്രെയിനില്‍ നിന്നും പുറത്തു ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാവുന്നത്.

ഏപ്രില്‍ 28നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ചിറ്റാറില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെക്കുറിച്ച്‌ ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലരാണ് പൊലീസില്‍ വിവരം നല്‍കിയത്.

ഇതേതുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തുകയും ഇയാള്‍ ഒളിവില്‍ താമസിച്ചിടത്തുനിന്നും നിന്നുംമറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയില്‍ വച്ച്‌ പിടികൂടുകയുമായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേക്കുള്ള ട്രെയിനില്‍ കയറിയ മുളംതുരുത്തി സ്വദേശിനി കവര്‍ച്ചയ്ക്ക് ഇരയായത്.

യുവതിയെ സ്ക്രൂഡ്രൈവര്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്വര്‍ണവും ആഭരണങ്ങളും ഊരിവാങ്ങുകയായിരുന്നു പ്രതി.

തുടര്‍ന്ന് ബാബുക്കുട്ടന്‍ യുവതിയെ പിടിച്ചുവലിച്ച്‌ കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവതിക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമായിരുന്നില്ല.