
നാളികേര വികസന ബോര്‍ഡില്‍ കേരളത്തില്‍ ജോലി; 39,015 രൂപ ശമ്പളം വാങ്ങാം; ഇന്റര്‍വ്യൂ 27ന്
കോട്ടയം: നാളികേര വികസന ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം.
Coconut Development Board (CDB) കെമിസ്റ്റ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം.
തസ്തിക & ഒഴിവ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡില്‍ കെമിസ്റ്റ്. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി ടെസ്റ്റിങ് ലബോറട്ടറിയില്‍ നിയമനം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 39,015 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ക്ക് 30 വയസ് കവിയാന്‍ പാടില്ല. എസ്.സി, എസ്.ട,ി ഒബിസി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
കെമിസ്ട്രി/ അനലറ്റിക്കല്‍ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി എന്നിവയില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പിജി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
ISO-IEC 17025 അഗീകൃത ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. HPLC, GCMSMS, ICP- MS എന്നിവയില്‍ പ്രായോഗിക അനുഭവം.
FSSAI Food Analyst യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ഒപ്പിട്ട് കൊണ്ടുവരണം. യോഗ്യതയും പ്രവൃത്തി പരിചയവും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കും. ഫെബ്രുവരി 27നാണ് ഇന്റര്‍വ്യൂ നടക്കുക. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ് (ആധാര്‍/ വോട്ടര്‍ കാര്‍ഡ/ ഡ്രൈവിങ് ലൈസന്‍സ്) എന്നിവ കയ്യില്‍ കരുതണം. കൂടാതെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എന്നിവയും കരുതണം.