സഹകരണസംഘത്തിെന്റ മറവില്‍ നാലരക്കോടി തട്ടിപ്പ് നടത്തിയ കേസ്; സെക്രട്ടറി നടത്തിയത് ഗുരുതരമായ ക്രമക്കേടെന്ന് റിപ്പേർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം:സഹകരണസംഘത്തിെന്റ മറവില്‍ നാലരക്കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഓണററി സെക്രട്ടറി ലേഖ പി.നായര്‍ നടത്തിയത് ഗുരുതരമായ ക്രമക്കേടുകള്‍. സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരമുള്ള ഒരു ജാമ്യവ്യവസ്ഥയും സംഘത്തില്‍ നല്‍കാതെയാണ് സെക്രട്ടറി പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ നിന്ന് 80 ലക്ഷം തട്ടിയതെന്ന് അസി. രജിസ്ട്രാര്‍ സര്‍ക്കാറിലേക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘത്തിലുള്ള സേവിങ്സ് നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്ന് നിക്ഷേപകരുടെ സമ്മതമില്ലാതെ 2,24,483 രൂപ തിരിമറി നടത്തി. ഈ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥിരനിക്ഷേപമില്ലാത്തവര്ക്ക് സ്ഥിര നിക്ഷേപ വായ്പ നല്‍കിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തി രണ്ടരലക്ഷം തട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് 11 താല്‍ക്കാലിക ജീവനക്കാരെയും 10 കലക്ഷന്‍ ഏജന്റുമാരെയും നിയമിച്ചത്. ഇവര്‍ക്ക് 19,58,310 രൂപയാണ് ശമ്ബളമായി നല്‍കിയത്. സഹകരണവകുപ്പിെന്റ അനുമതി ലഭിക്കാതെ അനധികൃതമായി നല്കിയ ഈ ശമ്പളം 18 ശതമാനം പലിശ സഹിതം ബന്ധപ്പെട്ട ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘത്തിനെതിരെ നിരവധി പരാതികളാണ് ഇതിനോടകം പൊലീസിന് ലഭിച്ചത്. 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ പെന്ഷന് സമ്പാദ്യവും പെണ്മക്കളുടെ വിവാഹത്തിനായി കരുതിവെച്ച പണവും നിക്ഷേപിച്ചവരുമാണ് വഞ്ചിതരായവരില്‍ ഏറെയും.
ഒക്ടോബര്‍ എട്ടിന് സെക്രട്ടറി ലേഖ പി. നായര്‍ക്കെതിരെയും ആറ് ഭരണമിതി അംഗങ്ങള്‍ക്കെതിരെയും ഫോര്‍ട്ട് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റടക്കമുള്ള തുടര്‍നടപടികളില്‍ മൗനം പാലിക്കുകയാണ്. സംഘത്തില്‍ നടത്തിയിട്ടുള്ള പ്രതിമാസ നിക്ഷേപ പദ്ധതികളില്‍ ലേഖ പി. നായര്‍ തന്റെയും ഭര്‍ത്താവ് കൃഷ്ണകുമാറിെന്റ പേരിലും പദ്ധതികളില്‍ ചേര്‍ന്നുകൊണ്ട് ഭീമമായ തുകകള്‍ കൈകലാക്കിയെന്നാണ് കേസ്.