video
play-sharp-fill

മാധ്യമപ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവം; വാട്സ്ആപ്പ് വഴി ഭീഷണിമുഴക്കിയാല്‍ പൊലീസിന് നേരിട്ട്  കേസെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവം; വാട്സ്ആപ്പ് വഴി ഭീഷണിമുഴക്കിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം:
മുഖ്യമന്ത്രിയുടെ ബന്ധുവായ സി സത്യന്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാല്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാനാകില്ല. കോടതി നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കാനാകു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചതായി പിണറായി വിജയന്‍ വിശദീകരിച്ചു. അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭാ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്‍റെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കണ്ണൂര്‍ മീഡിയയുടെ ശിവദാസന്‍ കരിപ്പാലിന് നേര ബന്ധു ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി.

മുഖ്യമന്ത്രിയുടെ ചേട്ടന്‍റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത്. ശിവദാസന്‍ കരിപ്പാലിന്‍റെ വാട്സ്‌ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്.