
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇവിടെ വായിക്കാം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലു വർഷമായി അധികാരത്തിലിരിക്കുന്ന ഇടതു മുന്നണി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിറണായി വിജയൻ. കഴിഞ്ഞ നാലുവർഷം കൊണ്ടു സർക്കാരുണ്ടായ നേട്ടങ്ങളാണ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിന്റെ തത്സമയ വിവരങ്ങൾ ഇവിടെ വായിക്കാം.
പിണറായി വിജയൻ –
മുഖ്യമന്ത്രി
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ നാലു വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഇത്തവണ വാർഷിക ആഘോഷങ്ങൾ ഇല്ല. കേരളവും ലോകവും കോവിഡിനെ പ്രതിരോധിക്കാനുള്ള യുദ്ധ മുഖത്താണ്. ഇത് വരെ കേരളം വിവിധ മേഖലകളിൽ ആർജിച്ച പുരോഗതിയുണ്ട്. ഇത് തന്നെയാണ് കോവിഡ് പ്രതിരോധത്തിൽ നമുക്ക് തുണയായത്. അഞ്ചു വർഷം കൊണ്ടു പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാലു വർഷത്തിനകം പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. എന്നാൽ, തടസങ്ങൾ ധാരണമായിരുന്നു. തുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭം, മഹാമാരികൾ, കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയ്ക്കു വലിയ തോതിൽ പ്രതികൂലമായി ബാധിക്കേണ്ടതാണ്. എന്നാൽ, അഭിമാനപൂർവം പറയേണ്ട കാര്യം നമ്മുടെ വികസന രംഗം തളർന്നില്ല എന്നതാണ്.
2017നവംബർ അവസാനമാണ് ഓഖി ആഞ്ഞടിച്ചത്. 2018 മേയിൽ നിപ്പാ വൈറസ് ബാധയുണ്ടായി. രണ്ടു ദുരന്തങ്ങളെയും അതിജീവിക്കാൻ സാധിച്ചു. 2018 ആഗസ്റ്റിലുണ്ടായ പ്രളയം എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. നമ്മുടെ വികസന പ്രതീക്ഷകൾക്കും കുതിച്ചു ചാട്ടത്തിനും സ്വാഭാവികമായും വിഘാതം സൃഷ്ടിച്ചു. എന്നാൽ, ആ ഘട്ടത്തിൽ ലോകത്ത് ആകെയുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സഹായ ഹസ്തവുമായി മുന്നോട്ടു വന്നു.
പ്രളയ ദുരന്തത്തിൽ നിന്നും നമ്മൾ ഒത്തു ചേർന്നു ശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത വർഷം വീണ്ടും പ്രളയം എത്തി. അത് ഉണ്ടാക്കിയ ദുരന്തം പരിഹരിക്കാനുള്ള ശ്രമങ്ങൾ നാം തുടർന്നുകൊണ്ടിരിക്കെയാണ് ചരിത്രത്തിൽ ഇതുവരെയില്ലാത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടു കോവിഡ് 19 രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇതിനെയെല്ലാം അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് എന്നത്. എന്നാൽ, ഈ പ്രതിബന്ധങ്ങളെ തരണം ചെയ്തു രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു എന്നതാണ് കാണാൻ സാധിക്കുക.
നാലു വർഷവും വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം ദുരന്ത നിവാരണം കൂടി ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് പ്രതിസന്ധി. ഓരോ വർഷവും പുതിയ പ്രതിസന്ധികളോടു പൊരുതിയാണ് നാം കടന്നു വന്നത്. എന്നാൽ, ഒരു ഘട്ടത്തിലും നാം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളിൽ നിന്നും തെന്നി മാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ ശക്തി ശ്രോതസായി മാറിയത്.
പ്രകടന പത്രിക ചിലർക്ക് വാഗ്ദനങ്ങൾ ചൊരിഞ്ഞു കബളിപ്പിക്കാനുള്ള അഭ്യാസം മാത്രമാണ്. ഇതിന്റെ ഭാഗമായാണ് ചിലർ വാഗ്ദാനങ്ങൾ പാലിക്കാൻ ഉള്ളതല്ല എന്ന് തുറന്നു പറയുന്ന സ്ഥിതി തന്നെ ഉണ്ടായത്. എന്നാൽ, എൽഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. ഇതിനാലാണ് ചെയ്ത കാര്യങ്ങൾ പറഞ്ഞ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ദിവസങ്ങൾക്കകം തന്നെ പ്രസിദ്ധീകരിക്കും. സുതാര്യമായ ഭരണ നിർവഹണം ഇടതു മുന്നണി ഗവൺമെന്റിന്റെ സവിശേഷതയാണ്.
ആരോഗ്യം വിദ്യാഭ്യാസം ആത്മവിശ്വാസം ആത്മാഭിമാനം ഹരിതാഭയും ഉള്ള നവകേരളം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം. ഇതിനായി നാലു മിഷനുകൾ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷത്തോളം വീടുകൾ നിർമ്മിക്കാൻ ആയി. ഭൂമിയില്ലാത്ത കുടുംബങ്ങൾക്കു ഭൂമിയും, ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്കു പാർപ്പിട സമുച്ചയങ്ങളും ഉയർത്താനുള്ള ക്രമീകരണം ഒരുക്കിയിരിക്കുകയാണ്.
മത്സ്യതൊഴിലാളികൾക്കു 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി ആവിഷ്കരിച്ചു. അഞ്ചു വർഷം കൊണ്ടു രണ്ടു ലക്ഷം പട്ടയമായിരുന്നു ലക്ഷ്യം. ഇതു വരെ 1.43 ലക്ഷം പട്ടയം നൽകിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച തടസമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകേണ്ടത് പൂർത്തിയാകുന്നതിന് തടസം ഉണ്ടാക്കിയത്. 35000 പട്ടയം കൂടി ഈ വർഷം തന്നെ നൽകാൻ കഴിയും.
ഒഴുക്കു നിലച്ചു പോയ പുഴകളെ 390 കിലോമീറ്റർ നീളത്തിൽ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ് ഇത്. കിണറുകൾ കുളങ്ങൾ തോടുകൾ ജലാശയങ്ങൾ എന്നിവ ശുദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 546 പുതിയ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം കേരളീയരുടെ ജീവിത ചര്യതന്നെയാക്കാൻ ഹരിത കേരള മിഷനിലൂടെ കഴിഞ്ഞു എന്നതാണ് പ്രത്യേകത.
ഗ്രീൻ പ്രോട്ടോക്കോൾ ജനങ്ങൾ ആകെ ഏറ്റെടുത്തിരിക്കുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാൻ കരുത്ത് നൽകിയ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അർദ്രം മിഷൻ. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ആർദ്രം മിഷൻ നടപ്പാക്കിയതിലൂടെ ഉന്നത നിലവാരത്തിലേയ്ക്കു ഉയർത്താൻ കഴിഞ്ഞു. കുടുംബാംരോഗ്യ കേന്ദ്രങ്ങൾ ലാബ് ഫാർമസി സജീവമായ ഓപികൾ സ്പെഷ്യാലിറ്റി ചികിത്സകൾ എന്നിവ എല്ലാം ലോകം ഉറ്റു നോക്കുന്ന അവസ്ഥയിലേയ്ക്കു എത്തിയിരിക്കുന്നു. നിപ്പ ഉയർത്തിയ ഭീഷണി മാത്രമല്ല അത്തരം പ്രശ്നങ്ങളെ നേരിടാൻ അത്യാധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.
സർക്കാരിന്റെ ചിലവ് വർദ്ധിച്ചു. ഈ സാമ്പത്തിക വർഷം മാത്രം 15 ശതമാനം ചിലവുകളിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. 50000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം ബജറ്റിനു പുറത്തു പണം കണ്ടെത്തി നടപ്പാക്കും. കിഫ്ബി പുനരുജ്ജീവനത്തിന്റെ തനത് വഴിയാണ്. 54393 കോടി രൂപയുടെ പദ്ധതികൾക്കു കിഫ്ബി ഇതുവരെ അംഗീകാരം നൽകിക്കഴിഞ്ഞു. മസാല ബോണ്ടുകൾ വഴി 2150 കോടി രൂപ സമാഹരിക്കാൻ നമുക്ക് ആയിട്ടുണ്ട്.
കുടുംബശ്രീയ്ക്കു റിക്കാർഡ് വളർച്ച
പട്ടികജാതി കടാശ്വാസ പദ്ധതിയിൽ 43136 പേരുടെ കടം എഴുതി തള്ളി
പൊലീസിലും എക്സൈസിലും 100 വീതം പട്ടിക വർഗക്കാരെ നിയമിച്ചു
ആദിവാസി ഊരുകളിലേയ്ക്കു സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചു
14000 സ്കൂളുകളിൽ ഇന്റർനെറ്റ്
4000 സ്കൂളുകളിൽ ഹൈട്ക് ക്ലാസ് മുറികൾ
ആശാവർക്കർമാർ, അംഗൻവാടി ഹെൽപ്പർമാർ , സ്കൂൾ പാചക തൊഴിലാളികൾ , സഹായികൾ എന്നിവരുടെ വേതനം വർദ്ധിപ്പിച്ചു