ശിവശങ്കരനു പിന്നാലെ, സി.എം രവീന്ദ്രനും കുരുക്കിലേയ്ക്ക്: ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനു പിന്നാലെ അറസ്റ്റുണ്ടാകും

ശിവശങ്കരനു പിന്നാലെ, സി.എം രവീന്ദ്രനും കുരുക്കിലേയ്ക്ക്: ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനു പിന്നാലെ അറസ്റ്റുണ്ടാകും

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതൽ കുടുക്കിലാക്കി ശിവശങ്കരനു പിന്നാലെ സി.എം രവീന്ദ്രനും അറസ്റ്റിലേയ്ക്ക്. ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന സി.എം രവീന്ദ്രന്റെ അനധികൃത സ്വത്തുകളിലേയ്ക്കാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം എത്തിയിരിക്കുന്നത്.

സി.എം രവീന്ദ്രനു ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന് എൻഫേഴ്‌സമെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സാംസങ്, ഒപ്പോ, വാൻഹേസൻ ഷോറൂമുകളിലാണ് എൻഫേഴ്‌സ്‌മെന്റ് പരിശോധന നടന്നത്.
പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലുമാണ് റെയ്ഡ് നടന്നത്. രേഖകൾ പരിശോധിച്ച ഇ.ഡി., സ്ഥാപനങ്ങൾ തുടങ്ങാൻ ആവശ്യമായ മൂലധനം എവിടെനിന്നാണ് ലഭിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്ക്ക് എത്തിയത്.

ഓർക്കാട്ടേരി സ്വദേശിയാണ് രവീന്ദ്രൻ. പ്രദേശത്തെ പല കടകളിലും ഇദ്ദേഹത്തിന് ബിനാമി ഇടപാടുള്ളതായി ആക്ഷേപം ഉയർന്നിരുന്നു. റെയ്ഡ് പൂർത്തിയാക്കിയ ഇ.ഡി. സംഘം വൈകുന്നേരത്തോടെ മടങ്ങി.

എൻഫേഴ്‌സ്‌മെന്റ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന നടത്തിപ്പുകാരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ അന്വേഷിച്ചു. ഈ സ്ഥാപനങ്ങളിൽ സി എം രവീന്ദ്രന് നിക്ഷേപമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ പ്രാഥമികമായ വിവരങ്ങൾ മാത്രമാണ് തേടിയതെന്നും ആവശ്യമുണ്ടെങ്കിൽ വിശദമായ പരിശോധന നടത്തുമെന്നുമാണ് ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു.

സി.എം രവീന്ദ്രനോട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഇ.ഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകിയതിനു പിന്നാലെ രവീന്ദ്രനെ കോവിഡാനന്തര പരിശോധനകൾക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും മറ്റു രണ്ടു പ്രതികളുടെയും മൊഴികളിൽനിന്നു രവീന്ദ്രൻറെ ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്.