
മുഖ്യമന്ത്രിയുടെ സന്ദർശനം ; ആലപ്പുഴയിൽ ജില്ലാ സെക്രട്ടറിയുൾപ്പെടെ നാലുപേർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് പ്രവർത്തകരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
ആലപ്പുഴയിൽ അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. വൈകിട്ട് വരെ പരിപാടികൾ നീളും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായാണ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച സൂചന.
ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഹിം, സജിൽ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നോബിൻ തുടങ്ങിയവരെയടക്കമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പോലീസ് നടപടിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Third Eye News Live
0