
പരിചയമില്ലാത്ത ക്ലബ് ഹൗസിലേയ്ക്കുള്ള ക്ഷണം വൻ ചതിയാകാം; പരിചയമില്ലാത്തവർ വിളിക്കുന്ന ക്ലബ് ഹൗസുകൾ സാധാരണക്കാരെ കുടുക്കിയേക്കാം; തട്ടിപ്പിന്റെ പുതിയ കഥകൾ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: അടുത്തിടെ മാത്രം വൈറലായ പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയിനാണ് ക്ലബ് ഹൗസ്. ഈ ആപ്ലിക്കേഷൻ വഴി ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. മറ്റെല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും പോലെ ക്ലബ് ഹൗസും ഇപ്പോൾ തട്ടിപ്പിനായാണ് ഉപയോഗിക്കുന്നത്.
മൊബൈൽ ഉപയോഗിക്കുന്നവർക്കിടയിൽ ഇപ്പോൾ തരംഗമായിമാറിയ ക്ലബ് ഹൗസ് ആപ്പിൽ ലൈംഗിക തട്ടിപ്പുകളും ചതിക്കുഴികളും ഏറെയുണ്ട്. ലൈവായി പരസ്പരം സംസാരിക്കാനായി മാത്രം തയ്യാറാക്കിയ ആപ്പിൽ ചർച്ചാറൂമുകൾ സൃഷ്ടിച്ചാണ് സംവാദങ്ങൾ നടത്തി വരുന്നത്. ഇതിൽ ആരോഗ്യകരമായ ചർച്ചകളും സൗഹൃദസംഭാഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ചില ചർച്ചകൾ ചിലപ്പോൾ ലൈംഗികതമാത്രം ലക്ഷ്യംവച്ചുള്ളവയായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്പരം പ്രൊപ്പോസൽ ചെയ്യുന്നതിനൊപ്പം ഇൻസ്റ്റഗ്രാമിലേക്ക് ക്ഷണിക്കുകയും പണമിടപാട് നടത്തി ലൈംഗികത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന റൂമുകളും ഇതിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.നിലവിൽ ക്ലബ് ഹൗസിൽ ‘റൂം’ ഉണ്ടാക്കിയാൽ അതിലൂടെ പരസ്പരം സംസാരിക്കുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യാൻ സാധിക്കുകയില്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ, സംസാരം എന്നിവ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിലും നിലവിൽ ശേഖരിച്ചുവെക്കുന്നില്ലെന്നാണ് ക്ലബ്ഹൗസും വ്യക്തമാക്കുന്നത്.