video
play-sharp-fill

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഇനി മാലിന്യമുക്തം

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഇനി മാലിന്യമുക്തം

Spread the love

കോട്ടയം: മാലിന്യമുക്ത ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന തൃക്കൊടിത്താനം, വാകത്താനം, വാഴപ്പള്ളി, മാടപ്പള്ളി, പായിപ്പാട്, എന്നീ പഞ്ചായത്തുകളെ നേരത്തേ ശുചിത്വ പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു.

പ്രഖ്യാപനത്തെ തുടർന്ന് മാടപ്പള്ളി ഭഗവതീ ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച ശുചിത്വസന്ദേശ റാലിയില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, രാഷ്‌ട്രീയകക്ഷി നേതാക്കള്‍, വിവിധ പഞ്ചായത്തംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, മഹിളാ പ്രധാൻ എജന്‍റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവർ അണിചേർന്ന റാലി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സമാപിച്ചു.

തുടര്‍ന്നു ചേര്‍ന്ന ശുചിത്വ പ്രഖ്യാപന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ മണിയമ്മ രാജപ്പന്‍, മോളി ജോസഫ്, കെ.ഡി. മോഹനന്‍, ഗീതാ രാധാകൃഷ്ണന്‍, മിനി വിജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം സുധ കുര്യന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ലൈസമ്മ ആന്‍റണി, സബിത ചെറിയാന്‍, ടി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിനു ജോബ്, വര്‍ഗീസ് ആന്‍റണി, ബിന്ദു ജോസഫ്, ടീനാമോള്‍ റോബി, ബീന കുന്നത്ത്, സൈന തോമസ്, ബ്ലോക്ക് സെക്രട്ടറി കെ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group