video
play-sharp-fill

‘വിദ്യാര്‍ഥികളുടെ  സ്വപ്നത്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തനിച്ചല്ല, ഞാനുമുണ്ട് ‘; സിവിൽ സർവീസ് പരിശീലനത്തിന് പണം ഇല്ലാത്തവർക്ക് സൗജന്യ പരിശീലനം നല്‍കാൻ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി.

‘വിദ്യാര്‍ഥികളുടെ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തനിച്ചല്ല, ഞാനുമുണ്ട് ‘; സിവിൽ സർവീസ് പരിശീലനത്തിന് പണം ഇല്ലാത്തവർക്ക് സൗജന്യ പരിശീലനം നല്‍കാൻ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി.

Spread the love

സ്വന്തം ലേഖിക.

കോട്ടയം :തിയേറ്ററില്‍ സിനിമ കാണാൻ ചെന്ന കോട്ടയം ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയോട് ഒരു ജീവനക്കാരൻ ഒരു ആഗ്രഹം പറഞ്ഞു. ‘മാഡം എനിക്കും സിവില്‍സര്‍വീസ് പരീക്ഷ എഴുതണമെന്നുണ്ട്.

 

 

പക്ഷേ, പരിശീലനത്തിന് പണമില്ല’. ‘എന്തുകൊണ്ട് സിവില്‍ സര്‍വീസ്?’ കളക്ടര്‍ ചോദിച്ചു. ‘ജനങ്ങളെ സേവിക്കണമെന്ന് ആഗ്രഹമുണ്ട്.’ -ആ യുവാവിന്റെ മറുപടിയില്‍ കളക്ടര്‍ ഒരു തീരുമാനമെടുത്തു. അത്തരം ആഗ്രഹമുള്ളവര്‍ക്ക് നേരിട്ടും ഓണ്‍ലൈനായും പരിശീലനം നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘ജനസേവനം ചെയ്യാനുള്ള മനസ്സാണ് പ്രധാന യോഗ്യത. ഡിഗ്രി പാസായിരിക്കണം. ഒരുവിഷയം വിവിധതലത്തില്‍ മനസ്സിലാക്കാൻ കഴിയണം. സിവില്‍ സര്‍വീസ് അത്ര ചെറിയ മത്സരപ്പരീക്ഷയല്ലെന്ന തിരിച്ചറിവും വേണം. വേറെ പരിശീലനത്തിന് പോകാൻ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് മുൻഗണന’, വിഗ്നേശ്വരി നയം വ്യക്തമാക്കി. 30 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കാൻ തന്റെഅവധിദിവസങ്ങളാണ് കളക്ടര്‍ ഉപയോഗിക്കുക.

 

‘അതൊരു സ്വപ്നമായി കരുതുന്നവര്‍ക്ക് ഇന്ന് വേണമെങ്കില്‍ ഇന്റര്‍നെറ്റിന്റെ സൗകര്യം ഉപയോഗിച്ച്‌ പഠിക്കാം. എന്നാല്‍, ഒരു കൂട്ടായ്മയിലെ പഠനം കൂടുതല്‍ ഗുണംചെയ്യും. വിദ്യാര്‍ഥികളുടെ സ്വപ്നവും അഭിലാഷവുമാണ് പ്രധാനം. ആ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തനിച്ചല്ല, ഞാനുമുണ്ട് ഒപ്പമെന്ന ഉറപ്പാണ് എനിക്ക് നല്‍കാനുള്ളത്.

 

സ്വപ്നം സഫലമാക്കാൻ തന്ത്രങ്ങളും സൂക്ഷ്മനിരീക്ഷണങ്ങളും വേണം. ഭാവനയല്ല, യാഥാര്‍ഥ്യമാണ് നയിക്കേണ്ടത്’-വിഗ്നേശ്വരി പറയുന്നു. ‘വളരെ കുറച്ചുസമയമേ എനിക്ക് ചെലവഴിക്കാൻ കിട്ടൂ. അത് നന്നായി വിനിയോഗിക്കണമല്ലോ. അതുകൊണ്ട് ഏറ്റവും അര്‍ഹരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനുള്ള ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയുണ്ടാകും.’