
സിവിൽ പോലീസ് ഓഫീസർ നിയമനം: 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു
സ്വന്തം ലേഖകൻ
സിവിൽ പോലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻ ജെ ഡി ഒഴിവുകളും ഇതിൽ പെടുന്നു. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളും 1200 താൽകാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ കണക്ക് അനുസരിച്ച് 3070 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ മാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അഡ്വൈസ് ചെയ്യപ്പെട്ട 1298 ഉദ്യോഗാർഥികൾ നിയമനത്തിന്റെ വിവിധഘട്ടങ്ങളിലാണ്. 307 പുതിയ ഒഴിവുകളുടെ അഡ്വൈസ് പി.എസ്.സിയിൽ നിന്ന് ലഭിക്കേണ്ടതായുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ജില്ലകളിലും സ്പെഷ്യൽ യൂണിറ്റുകളിലും സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, സ്ഥാനക്കയറ്റം വഴി നികത്തപ്പെടേണ്ട സബ് ഇൻസ്‌പെക്ടർ എന്നിവ ഉൾപ്പടെയുള്ള തസ്തികകളിലെ ഒഴിവുകൾ അതതു ജില്ലകളിലെ സിവിൽ പോലീസ് ഓഫീസർ നിയമനം നടത്തുന്ന ബറ്റാലിയനിലെ ഒഴിവുകളായി കണക്കാക്കിയാണ് കേരള പബ്ലിക് സർവീസ് കമ്മിഷനിലേയ്ക്ക് റിപ്പോർട്ട് ചെയ്യുന്നത്.