Spread the love

കോട്ടയം: അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാവാത്ത കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ.

video
play-sharp-fill

അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ വനിത -ശിശുവികസന പ്രോഗ്രാം ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ഓൺലൈൻ വഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി 5ജി സ‍ൗകര്യമുള്ള മൈാബൈൽ ഫോൺ ഉടൻ നൽകുക, റീച്ചാർജ് ചെയ്യാൻ പ്രതി മാസം നിശ്ചിത തുക നൽകുക, വ്യക്തികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറാനുള്ള ശ്രമം അവസാനിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാർ, ഇ കെവൈസി– എഫ്‌ആർഎസ്‌ രജിസ്‌ട്രേഷൻ നിർത്തലാക്കുക, അർഹരായ ഗുണഭോക്താക്കൾക്ക്‌ പോഷകാഹാരം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നിബന്ധന ഒഴിവാക്കുക, ഇൻസെന്റീവ്‌ കുടിശ്ശിക പൂർണമായും നൽകുക, അങ്കണവാടി ജീവനക്കാരെ അവഹേളിച്ച്‌ മാനസിക സമർദത്തിലാക്കുന്നതിൽനിന്നു മേലധികാരികൾ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മാർച്ച് 10 മുതൽ ജീവനക്കാർ ഡിജിറ്റൽ പ്രവർത്തനങ്ങൾ നിർത്തി ഡിജിറ്റൽ സമരത്തിലുമായിരുന്നു.

പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ഡി സേതുലക്ഷ്മി അധ്യക്ഷയായി.

ജില്ലാ സെക്രട്ടറി ടി എൻ ശോഭന, സംസ്ഥാന കമ്മിറ്റിയംഗം സി എ ഗീത, സ്മിത സുനിൽ, ഹൈമി ബോബി, പി ലത എന്നിവർ സംസാരിച്ചു.