video
play-sharp-fill

‘പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിത്’: പൊന്നാനി മുന്‍ സിഐ വിനോദ്

‘പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിത്’: പൊന്നാനി മുന്‍ സിഐ വിനോദ്

Spread the love

 

തിരുവനന്തപുരം: ബലാത്സം​ഗ ആരോപണത്തിൽ പ്രതികരണവുമായി പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വിനോദ് പ്രതികരിച്ചു.

 

അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ പിടികൂടി കേസെടുത്തതിൽ പിന്നീട് വീട്ടമ്മ എതിർപ്പറിയിച്ചു. തുടർന്ന് തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീർപ്പ് ഉണ്ടാക്കിയാൽ മതിയെന്നും വീട്ടമ്മ പറഞ്ഞു.

 

പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇത്. പോലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് പറഞ്ഞു. സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം വിനോദ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രം​ഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിക്കുന്നുണ്ട്. പിവി അൻവർ എംഎൽഎയുമായി നേരിൽ കണ്ട ശേഷമാണ് പരാതി പരസ്യമായി ഉന്നയിച്ചതെന്നും അവർ വ്യക്തമാക്കി.