play-sharp-fill
ചുങ്കം വാരിശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു: മാന്നാനം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്; പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; കാറിലിടിച്ച ബൈക്ക് തോട്ടിലേയ്ക്കു മറിഞ്ഞു

ചുങ്കം വാരിശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു: മാന്നാനം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്; പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; കാറിലിടിച്ച ബൈക്ക് തോട്ടിലേയ്ക്കു മറിഞ്ഞു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചുങ്കം വാരിശേരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു പരിക്കേറ്റു. മാന്നാനം വേലംകുളം സ്വദേശികളായ മനു, ശ്രീജിത്ത് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ കുളത്തിലേയ്ക്കു മറിഞ്ഞു.


വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ വാരിശേറി ഗണപതി കോവിലിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്നു കാർ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ബൈക്കും കാറും തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ കുളത്തിലേയ്ക്കു മറിഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് ബൈക്ക് വെള്ളത്തിലേയ്ക്കു വീഴാതിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നു പരിക്കേറ്റ രണ്ടു ബൈക്ക് യാത്രക്കാരെയും എടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. രണ്ടു പേരുടെയും സ്ഥിതി ഗുരതരമല്ല. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.