Spread the love

 

കൊച്ചി: ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചേർക്കില്ല. മനപൂര്‍വമായ നരഹത്യ കുറ്റമായിരിക്കും പ്രതിക്കെതിരെ ചുമത്തുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് കൊലക്കുറ്റം ഒഴിവാക്കിയത്.

video
play-sharp-fill

 

കഴുത്തിലിട്ട കുരുക്ക് ആണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.

 

പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ ഷാള്‍ കത്തി ഉപയോഗിച്ച് മുറിച്ചത് അതുകൊണ്ടാണെന്നും എന്നാല്‍ മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും വായും മൂക്കും പൊത്തിപ്പിടിച്ചെന്നും പോലീസ് വ്യക്തമാക്കി. വൈദ്യസഹായം നല്‍കാന്‍ സാധിക്കുമായിരുന്നിട്ടും ചെയ്തില്ല. ഇതുകൊണ്ടാണ് പ്രതിക്കെതിരെ 105ാം വകുപ്പ് ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം ക്രൂര മര്‍ദനത്തിനൊടുവില്‍ ചികിത്സയിലിരിക്കെ മരിച്ച 19കാരിയായ പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു.