video
play-sharp-fill

ചൂട് അസഹനീയമായി: എസി ഇല്ലെന്നു കരുതി വിഷമിക്കേണ്ട: ഇങ്ങനെ ചെയ്താൽ മതി ഒരു പൈസ പോലും മുടക്കേണ്ട: മുറിക്കകത്ത് തണുപ്പ് നിലനിൽക്കും.

ചൂട് അസഹനീയമായി: എസി ഇല്ലെന്നു കരുതി വിഷമിക്കേണ്ട: ഇങ്ങനെ ചെയ്താൽ മതി ഒരു പൈസ പോലും മുടക്കേണ്ട: മുറിക്കകത്ത് തണുപ്പ് നിലനിൽക്കും.

Spread the love

കോട്ടയം:ചുടുകാലമായതോടെ പുറത്ത് മാത്രമല്ല വീടനകത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫാൻ ഉണ്ടെങ്കില്‍ പോലും കിടപ്പുമുറിയില്‍ കുറച്ച്‌ സമയം ചെലവഴിക്കുമ്പോള്‍ വിയത്തുകുളിക്കുന്ന സ്ഥിതിയാണ്.

അപ്പോള്‍പ്പിന്നെ എന്ത് ചെയ്യും.
ഉയർന്ന വിലയാണെങ്കില്‍ പോലും മിക്കവരും എസി വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. എസി വാങ്ങിയാലോ കറണ്ട്‌ ബില്‍ കൂടുമെന്ന ടെൻഷൻ വേറെയും.

അഞ്ച് പൈസ ചെലവാക്കാതെ കിടപ്പുമുറിയില്‍ തണുപ്പ് നിലനിർത്താൻ സാധിച്ചാല്‍ അതല്ലേ ഏറ്റവും നല്ലത്. അതിന് ചില സൂത്രങ്ങളുണ്ട്‌.രണ്ട് കുപ്പി നിറയെ വെള്ളം നിറച്ച്‌ ഫ്രീസറില്‍വയ്ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടയായ ശേഷം പുറത്തെടുക്കുക. ശേഷം കിടപ്പുമുറിയില്‍ കറങ്ങുന്ന ടേബിള്‍ ഫാനിന് മുന്നില്‍ വച്ചുകൊടുക്കുക. കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ അകത്ത് അത്യാവശ്യം തണുപ്പ് ലഭിക്കും.

അല്ലെങ്കില്‍ തണുത്തവെള്ളം ഒരു വലിയ പാത്രത്തിലെടുത്ത് കറങ്ങുന്ന ഫാനിന് താഴെ വച്ചുകൊടുക്കാം. ഇത് മുറിയുടെ അകത്ത് തണുപ്പ് നിലനിർത്താൻ സഹായിക്കും.