ചിങ്ങവനത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; കേസിൽ അച്ഛനും മകനും അറസ്റ്റിൽ; പിടിയിലായത് നാട്ടകം സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: ചിങ്ങവനത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടകം പാക്കിൽചിറ ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ രാജേഷ് (കൊച്ചുമോൻ 44), ഇയാളുടെ മകൻ വിഷ്ണു (23) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ കഴിഞ്ഞ ദിവസം രാത്രി അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ അധിക്ഷേപിക്കുകയും,യുവാവിന്റെ നേരെ പെപ്പർ സ്പ്രേ അടിക്കുകയും തുടർന്ന് വടിവാളും, കമ്പ് വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
അയൽവാസിയായ യുവാവും ഇവരും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ഇവർ വീട്ടിൽ കയറി ആക്രമിച്ചത്.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി സനിൽകുമാർ സി.ജി, ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച്. ഓ ജിജു റ്റി.ആർ, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്.സി എസ്.റ്റി വിഭാഗത്തിൽപ്പെട്ട യുവാവിനെ ആക്രമിച്ചതിനാൽ എസ്.സി എസ്.റ്റി ആക്ട് പ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.