video
play-sharp-fill

ചിങ്ങവനം ഗോമതി കവലയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട്  മീൻകടയിലേയ്ക്ക് ഇടിച്ചു കയറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ചിങ്ങവനം ഗോമതി കവലയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മീൻകടയിലേയ്ക്ക് ഇടിച്ചു കയറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.

മീൻകടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തെ തുടർന്ന് കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ മീൻകടയും, സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്ടിയോട്ടിറക്ഷയും ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.


മീൻകടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ കാറിനടിയിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.