video
play-sharp-fill

മഹാത്മഗാന്ധി സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് കഴിക്കാൻ പ്രഭാതഭക്ഷണത്തിന് വിളമ്പിയത് ചോറും മുളകുപൊടിയും ഉപ്പും; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ

മഹാത്മഗാന്ധി സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് കഴിക്കാൻ പ്രഭാതഭക്ഷണത്തിന് വിളമ്പിയത് ചോറും മുളകുപൊടിയും ഉപ്പും; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ

Spread the love

ഹൈദരാബാദ്: തെലങ്കാനയിലെ മഹാത്മഗാന്ധി സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് കഴിക്കാൻ ചോറും ഉപ്പും മുളകുപൊടിയും വിളമ്പിയതായി പരാതി. പ്രഭാതഭക്ഷണത്തിനാണ് ചോറും മുളകുപൊടിയും വിളമ്പിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.

കുട്ടികൾ പ്ലേറ്റുകളുമായി വരിനിന്ന് ഭക്ഷണം വാങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, ചോറും മുളകുപൊടിയും വിളമ്പിയത് ഹോസ്റ്റൽ അധികൃതർ നിഷേധിച്ചു. അന്നേദിവസം ഇഡ്ഡലിയാണ് വിളമ്പിയതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

സംഭവത്തിൽ വിമർശനവുമായി ബി.ആർ.എസ് രംഗത്തെത്തി. കോൺഗ്രസ് സർക്കാരിന്‍റെ വീഴ്ചയും കെടുകാര്യസ്ഥതയുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ബി.ആർ.എസ് എം.എൽ.എ കെ.ടി. രാമറാവു ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ പ്രഫ. അൽത്താഫ് ഹുസൈൻ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് അദ്ദേഹം പ്രതിഷേധവുമായെത്തിയ വിദ്യാർത്ഥി സംഘടനകൾക്ക് ഉറപ്പുനൽകി. നൽഗൊണ്ടയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ചോറും മുളകുപൊടിയും നൽകിയത്.