play-sharp-fill
അവധിക്കാലം ഇനി അടിച്ച് പൊളിക്കാം…! കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി പാർക്കിൽ നവീകരണജോലികൾ പൂർത്തിയാകുന്നു; സാധാരണ കളി ഉപകരണങ്ങൾക്ക് പുറമേ റോപ് ക്ലൈമ്പിംഗ്, നെറ്റ് ക്ലൈമ്പിംഗ് തുടങ്ങി സാഹസിക വിനോദ സൗകര്യവും

അവധിക്കാലം ഇനി അടിച്ച് പൊളിക്കാം…! കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി പാർക്കിൽ നവീകരണജോലികൾ പൂർത്തിയാകുന്നു; സാധാരണ കളി ഉപകരണങ്ങൾക്ക് പുറമേ റോപ് ക്ലൈമ്പിംഗ്, നെറ്റ് ക്ലൈമ്പിംഗ് തുടങ്ങി സാഹസിക വിനോദ സൗകര്യവും

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം നഗരസഭ വക നാഗമ്പടം പാർക്കിൽ കളി ഉപകരണങ്ങൾ
തുരുമ്പിച്ചും കാടുപിടിച്ചും കിടക്കുന്ന സ്ഥിതിയിൽ കുട്ടികൾക്ക്
ഉല്ലസിക്കാനും രക്ഷകർത്താക്കൾക്ക് സായാഹ്നം ചെലവഴിക്കാനും കോട്ടയം
നഗരത്തിൽ ഒരിടമില്ലെന്ന സങ്കടത്തിന് അറുതിയായി.

അവധിക്കാലം ആഹ്ലാദകരമാക്കി കുട്ടികൾക്ക് ഇനി ആർത്ത് ഉല്ലസിക്കാം.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി പാർക്കിൽ
ലക്ഷങ്ങൾ ചെലവഴിച്ചുള്ള നവീകരണജോലികൾ പൂർത്തിയാക്കി ഈ മാസം തുറക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾക്ക് മാത്രമല്ല പ്രഭാത സായാഹ്ന സവാരിക്കാർക്ക് നടക്കാൻ ടൈൽ പാകിയ
വിശാലമായ ട്രാക്കും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ലോകപൗരനെന്നു വിശേഷിപ്പിക്കാവുന്ന കെ.പി.എസ് മേനോന്റെ ജന്മഗൃഹമിരുന്ന
തിരുനക്കര പടിഞ്ഞാറേ നട തെക്കുംഗോപുരം റോഡിനോട് ചേർന്ന് രണ്ടേക്കറോളം
സ്ഥലത്താണ് നവീകരിച്ച കുട്ടികളുടെ ലൈബ്രറി പാർക്ക്. ഊഞ്ഞാൽ, സീസ, തുടങ്ങി
സാധാരണ കളി ഉപകരണങ്ങൾക്ക് പുറമേ തണൽ മരങ്ങളിൽ തൂങ്ങി കയറുന്നതിന് റോപ്
ക്ലൈമ്പിംഗ്, നെറ്റ് ക്ലൈമ്പിംഗ് തുടങ്ങി സാഹസിക വിനോദ സൗകര്യവുമുണ്ട്.
പുതു തലമുറക്ക് ഫുട്ബോളും ,ക്രിക്കറ്റും കളിക്കുന്നതിന് നെറ്റ് ടർഫ്
ഒരുക്കിയിട്ടുണ്ട്. ഒപ്പം ഐസ്ക്രീം പാർലറും കഫേറ്റേറിയയും ഉണ്ട്.

കുട്ടികളുടെ ബുദ്ധി ശക്തി ഉണർത്താനും ശാസ്ത്രാവബോധം വളർത്തുന്നതിനുമുള്ള
ആധുനിക ഉപകരണങ്ങളോട് കൂടിയ സയൻസ് പാർക്കിന് പ്രത്യേകമായ്
തയ്യാറാക്കിയിട്ടുണ്ട്. കിഡ്സിനും മുതിർന്ന കുട്ടികൾക്കും കായിക ശേഷി
വർദ്ധിപ്പിക്കുന്നതിന് സൈക്കിൾ ചവിട്ടാൻ ട്രാഫിക് നിയമങ്ങൾ
രേഖപ്പെടുത്തിയ പ്രത്യേക ട്രാക്കുമുണ്ട്.

ആമ്പൽ കുളത്തിനു പുറമേ വർണ
വിസ്മയത്തോടെയുള്ള മ്യൂസിക് ഫൗണ്ടനും ഒരുങ്ങുന്നു. കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ രണ്ട് ഓഡിറ്റോറിയവും
പാർക്കിലുണ്ട്. സുരേഷ് കുറുപ്പ് എം.പി ഫണ്ട് ഉപയോഗിച്ചു നിർമിച്ച
“ശ്രുതി’ ഓഡിറ്റോറിയത്തിന്റെ മുകളിൽ ” ലയം ” ഓഡിറ്റോറിയം തയ്യാറായി.
കലാപരിപാടികൾ ആസ്വദിക്കുന്നതിന് തിരുവനന്തപുരം നിശാഗന്ധി മാതൃകയിൽ
കോട്ടയത്തെ ആദ്യ ഓപ്പൺ എയർ ഓഡിറ്റോറിയമായ “നീലാംബരിയും ” പാർക്കിനുള്ളിൽ
പൂർത്തിയായി.

സംവിധായകൻ ജോഷി മാത്യുവിന്റെ നേതൃത്വത്തിൽ നവയുഗ് ചിൽഡ്രൻസ്
തീയറ്ററിന്റെ അഞ്ചു ദിവസം നീളുന്ന ആഘോഷപരിപാടികൾ “നീലാംബരി” യിലാണ്
അരങ്ങേറുന്നത്.

എബ്രഹാം ഇട്ടിച്ചെറിയ ചെയർമാനും വി.ജയകുമാർ എക്സിക്യൂട്ടീവ്
ഡയറക്ടറുമായുള്ള ഭരണ സമിതിയാണ് പാർക്ക് നവീകരണത്തിന് നേതൃത്വം നൽകുന്നത്.
വിനോദത്തിനു പുറമേ വിജ്ഞാനത്തിന് കുട്ടികളുടെ നവീകരിച്ച ലൈബ്രറിയും
അവധിക്കാലത്ത് തുറക്കുന്നതിനുള്ള ജോലികൾ നടന്നുവരുന്നു .