ജില്ലയെ വിറപ്പിച്ച് സൈബർ സെൽ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി; പാമ്പാടിയിലും മണിമലയിലും വൈക്കത്തും ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും 24 മണിക്കൂർ നീണ്ടു നിന്ന പരിശോധ; കോട്ടയം ജില്ലയിൽ മാത്രം 31 കേസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളിൽ കയറി ഡൗൺ ലോഡ് ചെയ്യുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ ജില്ലയിൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന വ്യാപക പരിശോധന.
ജില്ലയിൽ മാത്രം 31 റെയിഡ് നടത്തിയ പൊലീസ് സംഘം 31 കേസുകളും രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകളും, വൈഫൈ മോഡങ്ങളും നെറ്റ് സെറ്ററുകളും അടക്കം പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെ ഏഴു മണി മുതൽ രാത്രി വൈകും വരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തിയത്.
ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ഗാന്ധിനഗർ, പാമ്പാടി, പാലാ, മുണ്ടക്കയം ഈരാറ്റുപേട്ട, മണിമല, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം അയർക്കുന്നം എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സൈബർ ഡോമിന്റെയും ഇന്റർ പോളിന്റെയും നിർദേശ പ്രകാരം പൊലീസ് മിന്നൽ പരിശോധന നടത്തിയത്.
കുട്ടികളുടെ അശ്ലീല വീഡിയോ പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുകയും, ഈ വീഡിയോകൾ ഡൗൺ ലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരുടെ വിശദാംശങ്ങൾ സൈബർ ഡോം ജില്ലാ പൊലീസിനു കൈമാറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒരു ദിവസം ഒരേ സമയത്ത് പരിശോധന നടത്തിയത്.
വാട്‌സ്അപ്പ് ഗ്രൂപ്പുകൾ, ഫെയ്‌സ്ബുക്ക് പേജുകൾ, ടെലിഗ്രാം അക്കൗണ്ടുകൾ എന്നിവയെല്ലാം നിരീക്ഷിച്ചാണ് നടപടിയെടുത്തത്.
പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി സൈബർ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചു. ഈ ഉപകരണങ്ങളിൽ നിന്നും ദൃശ്യങ്ങളെല്ലാം പ്രതികൾ ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ സൈബർ സെൽ ഉപകരണങ്ങൾ ലാബിലേയ്ക്ക് അയച്ചത്.