video
play-sharp-fill

മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം:മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദ്(32)നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.

വിവിധ അഞ്ചു വകുപ്പുകളിലായി 20 വർഷം വച്ചാണ് ശിക്ഷ. അങ്ങനെ വരുമ്പോൾ മൊത്തം 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും. പ്രതി തുക അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകാനും കോടതി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി. സ്മിതാ ജോൺ ഹാജരായി. 2021 ൽ അടൂർ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.