
ആറ് വര്‍ഷത്തിനിടെ കാണാതായത് 103 കുട്ടികൾ; നരബലിയുടെ പശ്ചാത്തലത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേസുകള്‍ പുനരന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്
തിരുവനന്തപുരം: നരബലിയുടെ പശ്ചാത്തലത്തില്‍ കാണാതായവരെ കുറിച്ചന്വേഷിക്കാൻ സംസാഥാന പൊലീസിന്റെ നീക്കം. അതിനായി പ്രത്യേ ക സംഘങ്ങളെ നിയോഗിക്കും. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 103 കുഞ്ഞുങ്ങളെ കേരളത്തില്‍ കാണാതായെന്ന് സര്‍ക്കാരിന്റെ കണക്ക്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നതിന്റെ സൂചനയായി,
അന്വേഷണം ഏകോപിപ്പിക്കാന്‍ ആലപ്പുഴ എസ്.പി ജി.ജയ്‌ദേവിനെയും കൊല്ലം കമ്മിഷണര്‍ മെറിന്‍ ജോസഫിനെയും നോഡല്‍ ഓഫീസര്‍മാരാക്കി മനുഷ്യക്കടത്ത് തടയാനുള്ള പൊലീസ് സംഘങ്ങളെ നിയോഗിച്ചു.
കാണാതായവരില്‍ 67പേര്‍ ആണ്‍കുട്ടികളും 36 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവര്‍ക്കായി എസ്.പിമാരുടെ പ്രത്യേക സെല്ലുകളുണ്ടാക്കി രാജ്യവ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു വര്‍ഷത്തിനിടെ 5400ആണ്‍കുട്ടികളെയും 5500ലേറെ പെണ്‍കുട്ടികളെയും കാണാതായിരുന്നു. ബഹുഭൂരിപക്ഷത്തെയും കണ്ടെത്താന്‍ കഴിഞ്ഞു. 2019ല്‍ 15 കുട്ടികളെ തിരിച്ചു കിട്ടിയില്ല. ഇക്കൊല്ലം ഇരുപതു കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കാണാതായ കുട്ടികളുടെ കണക്ക് പൊലീസിന്റെ പക്കലില്ല.
കൂടുതല്‍ കുട്ടികളെ കാണാതായത് തിരുവനന്തപുരം റൂറലിലാണ്. കൂടുതല്‍ ആണ്‍കുട്ടികളെ കാണാതാവുന്നത് മലപ്പുറത്താണ്. ഒൻപതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ളവരാണ് കാണാതാവുന്നതിലേറെയും.
പ്രതിമാസം 80ഓളം പെണ്‍കുട്ടികളെ കാണാതാവുന്നുണ്ട്. പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമാണ് അധികവും. ഇവരെ തിരിച്ചെത്തിച്ച് കടത്തിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്സോ കേസെടുക്കുന്നുണ്ട്.
കാണാതാവുന്നതിന് പിന്നില്‍
#അവയവ വ്യാപാരം, തീവ്രവാദം, പെണ്‍വാണിഭം എന്നിവയ്ക്കായി വിദേശത്തേക്ക്
# ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്ക്.
#മാനസിക സമ്മര്‍ദ്ദം കാരണം വീടുവിട്ട് ഓടിപ്പോവുന്ന കുട്ടികളുമുണ്ട്.
കര്‍ണാടക, അസാം, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളുണ്ട്.
കാണാതായ
കുട്ടികള്‍
2015……………………………….1969
2016……………………………….1735
2017………………………………1774
2018………………………………2153
2019……………………………..2342
തട്ടിക്കൊണ്ടുപോകല്‍
കേസുകള്‍
2016…………………………….157
2017……………………………184
2018……………………………205
2019…………………………..280
2020………………………….200
2021…………………………..257
2022…………………………..187
(ആഗസ്റ്റ് വരെ)
തോറ്റുമടങ്ങി
സി.ബി.ഐയും
വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആലപ്പുഴ ആശ്രാമംവാര്‍ഡില്‍ രാജുവിന്റേയും മിനിയുടേയും മകന്‍ രാഹുലിനെ കാണാതായിട്ട് വര്‍ഷം പതിനേഴായി. പൊലീസിനു പിന്നാലെ സി.ബി.ഐയും അന്വേഷിച്ചെങ്കിലും ഒരുതുമ്ബും ലഭിച്ചില്ല. അടുത്തിടെ പിതാവ് രാജു ജീവനൊടുക്കി.
” 2011നു ശേഷമുള്ള കേസുകളെല്ലാം പൊലീസ് വിലയിരുത്തിവരികയാണ്. ”