രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച റഹ്മാനെ ആദരിച്ചു; ആദരിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ

രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച അതിരമ്പുഴ പൈമറ്റത്തിൽ നവാസിനെ വീട്ടിലെത്തി ആദരിച്ചപ്പോൾ. വാർഡ് മെമ്പർ ജോഷി ഇലഞ്ഞി, പൊതുപ്രവർത്തകരായ ജോസ് ഇടവഴിക്കൽ, ഗൗതം എൻ. നായർ, ജിൻസ് കുര്യൻ എന്നിവർ സമീപം.

തേർഡ് ഐ ബ്യൂറോ

കോട്ടയം: അതിരമ്പുഴ മനയ്ക്കൽ പാടത്ത് പഞ്ചായത്ത് വക മനയ്ക്കൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുറ്റിയാലിൽ രാജുവിന്റെ മകൻ ആദർശ് (14), സഹോദരൻ സുരേഷിന്റെ മകൻ ആകാശ് (12) എന്നീ കുട്ടികൾ കുളത്തിൽ മുങ്ങിപ്പോയപ്പോൾ നിലവിളി കേട്ട് ഓടിയെത്തി കുളത്തിൽ ചാടി കുട്ടികളെ രക്ഷിച്ച പൈമറ്റത്തിൽ എസ്. എച്ച് റഹ്മാൻ എന്ന നവാസിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഭവനത്തിൽ എത്തി ആദരിച്ചു.

ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന നവാസ് പരിക്കും അവശതയും വകവയ്ക്കാതെയാണ് കുളത്തിൽ മുങ്ങി രണ്ട് കുട്ടികളെയും സാഹസികമായി രക്ഷപ്പെടുത്തിയത്.

നവാസിന് ധീരതയ്ക്കുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിക്കുന്നതിന് ശുപാർശ ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group