പതിമൂന്നുകാരൻ ഡ്രൈവറായ സംഭവം; പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു

പതിമൂന്നുകാരൻ ഡ്രൈവറായ സംഭവം; പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു

സ്വന്തം ലേഖകൻ

കൊല്ലം : ചാത്തന്നൂരിൽ 13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിങ് ഏല്‍പ്പിച്ച പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു.

തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ച്‌ ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാക്ലാസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര. ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂര്‍ ജങ്ഷനില്‍വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.