ബന്ധുവീട്ടിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റു; ഇടുക്കി വെള്ളാരംകുന്നിൽ 11 വയസുകാരന് ദാരുണാന്ത്യം; മരിച്ചത് കൊച്ചുതോവള യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി
സ്വന്തം ലേഖകൻ
ഇടുക്കി : വെള്ളാരംകുന്നിൽ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനവ് ആണ് മരിച്ചത്. കൊച്ചുതോവള യു പി സ്കൂളിലെ 5 ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിനവ്.
ബന്ധുവിന്‍റെ വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്നാണ് ഷോക്കേറ്റത്. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
Third Eye News Live
0