
തൃശ്ശൂർ: മാള കുഴൂരിൽ ആറുവയസുകാരനെ ശ്വാസംമുട്ടിച്ച് കുളത്തിൽ ചവിട്ടിതാഴ്ത്തിയ കൊലയാളി ജോജോയ്ക്കു നേരെ പാഞ്ഞടുത്ത് നാട്ടുകാർ. പൊലീസിന്റെ കസ്‌റ്റഡിയിൽവച്ചുതന്നെ കൊലയാളിയെ കൈകാര്യം ചെയ്യാനുള്ള ശ്രമം ഉദ്യോഗസ്‌ഥർ ഏറെപണിപ്പെട്ടാണ് തടഞ്ഞത്.
ജനവികാരം കൊലയാളി ജോജോയെ പൊതുജനമധ്യത്തിൽ കൈകാര്യം ചെയ്യണമെന്നായിരുന്നു. ഒരു നിമിഷ നേരത്തേയ്ക്കു നിയമബോധം നഷ്‌ടപ്പെട്ട നാട്ടുകാരെയാണ് കുഴൂരിൽ കണ്ടത്. നാട്ടുകാരുടെ മനസ് അത്രയ്‌ക്കേറെ മുറിവേറ്റിരുന്നു. അവനെ ഇങ്ങ് വിട്ടുതാ സാറേ എന്നുപറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിക്ക് നേരെ പാഞ്ഞടുത്തത്.
വീടിൻ്റെ മുന്നിലെ റോഡിൽ കളിക്കുകയായിരുന്ന കുട്ടിയെ കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാമെന്ന് മോഹിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. ജാതിത്തോട്ടത്തിലൂടെ മുന്നൂറു മീറ്റർ നടന്നാണ് കുളത്തിനു സമീപത്ത് എത്തിയത്. ലൈംഗിക വൈകൃതത്തിനു വഴങ്ങാതെ വന്നപ്പോൾ ശ്വാസംമുട്ടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശനായപ്പോൾ കുളത്തിൽ തള്ളിയിട്ടു. നീന്തി വീണ്ടും കരയ്ക്കു വന്നപ്പോൾ മൂന്നു തവണ കുട്ടിയെ ചവിട്ടി താഴ്ത്തി. മൃതദേഹം മുങ്ങിയെടുത്ത ബന്ധുവിന് ആ സന്ദർഭം വിവരിക്കുമ്പോൾ കരച്ചിലടക്കാൻ കഴിയുന്നില്ല.







