video
play-sharp-fill

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്; അനര്‍ഹര്‍ക്കും സഹായം ലഭിച്ചതായി വിജിലന്‍സിന്‍റെ കണ്ടെത്തൽ; സമ്പന്നരായ വിദേശമലയാളികള്‍ക്കും ചികിത്സാസഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്; അനര്‍ഹര്‍ക്കും സഹായം ലഭിച്ചതായി വിജിലന്‍സിന്‍റെ കണ്ടെത്തൽ; സമ്പന്നരായ വിദേശമലയാളികള്‍ക്കും ചികിത്സാസഹായം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വ്യാപക തട്ടിപ്പ്.

അനര്‍ഹര്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്ന് സഹായം ലഭിച്ചതായി വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്‍റ് നല്‍കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. കരള്‍ രോഗിക്ക് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നല്‍കി.

കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത് ഒരു എല്ലുരോഗ വിദഗ്ധനാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഒരു കുടുംബത്തിലെ നാലു‌പേരുടെ പേരില്‍ രണ്ട് ഘട്ടമായി സര്‍ട്ടിഫിക്കറ്റ് നല്‍കി ചികിത്സയ്ക്കായി പണം വാങ്ങിയെന്നും കണ്ടെത്തി.