play-sharp-fill
കൊവിഡ് രോഗികൾക്കു കഞ്ഞികൊടുക്കാൻ കോട്ടയം നഗരസഭയിൽ പണമില്ലന്ന് അധ്യക്ഷ പറയുന്നു..! ജോസ്‌കോ അടക്കമുള്ള വാടകക്കാർ പറ്റിച്ചെടുക്കുന്നത് കോടികൾ; കൺമുന്നിൽ നടക്കുന്ന കോടികളുടെ വെട്ടിപ്പ് കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ; നാട്ടിൽ റോഡും പാലവുമൊക്കെ നിർമ്മിക്കാനുള്ള പണം കോടീശ്വരന്മാർ കൊള്ളയടിക്കുന്നു

കൊവിഡ് രോഗികൾക്കു കഞ്ഞികൊടുക്കാൻ കോട്ടയം നഗരസഭയിൽ പണമില്ലന്ന് അധ്യക്ഷ പറയുന്നു..! ജോസ്‌കോ അടക്കമുള്ള വാടകക്കാർ പറ്റിച്ചെടുക്കുന്നത് കോടികൾ; കൺമുന്നിൽ നടക്കുന്ന കോടികളുടെ വെട്ടിപ്പ് കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ; നാട്ടിൽ റോഡും പാലവുമൊക്കെ നിർമ്മിക്കാനുള്ള പണം കോടീശ്വരന്മാർ കൊള്ളയടിക്കുന്നു

ബാലചന്ദ്രൻ

കോട്ടയം: കൊവിഡ് രോഗികൾക്കു കഞ്ഞികൊടുക്കാൻ പണമില്ലെന്നു പറഞ്ഞ കോട്ടയം നഗരസഭയെ വാടകക്കാർ പറ്റിച്ചെടുക്കുന്നത് കോടികൾ. ജോസ്‌കോ ജുവലറി ഗ്രൂപ്പ് നഗരമധ്യത്തിലെ രാജീവ് ഗാന്ധി കോംപ്ലക്‌സ് ചുളിവിലയ്ക്ക് അടിച്ചെടുത്തപ്പോൾ, കഞ്ഞിക്കുഴിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വാടക  സ്‌ക്വയർ ഫീറ്റിന് വെറും രണ്ടര രൂപ മാത്രമാണ്.  നാട്ടിൽ റോഡും, പാലവും, പാവപ്പെട്ടവന് വീടുമെല്ലാം നിർമ്മിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥരുടേയും ഭരണാധികാരികളുയുടേയും പിടിപ്പ്കേടുമൂലം വൻകിടക്കാർ തട്ടിയെടുക്കുന്നത്. നഗരത്തിലെ സ്വന്തം വസ്തുക്കളുടെ വാടക പോലും കൃത്യമായി പിരിച്ചെടുക്കാൻ സാധിക്കാത്ത നഗരസഭയാണ്  കൊവിഡ് രോഗികൾക്കു കഞ്ഞികൊടുക്കാൻ പണമില്ലെന്ന് നിലപാട് എടുത്തത്. ഈ നിലപാടിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന പോലും നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു നേരിടേണ്ടി വരികയും ചെയ്തു.

നഗരസഭയെ വൻകിടക്കാർ തട്ടിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം നഗരമധ്യത്തിലെ രാജീവ് ഗാന്ധി കോംപ്ലക്‌സ് തന്നെയാണ്. ഈ കെട്ടിടത്തിനു ജോസ്‌കോ നൽകുന്ന വാടക സ്‌ക്വയർ ഫീറ്റിന് 20 രൂപ മാത്രമാണ് എന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. ഇതേ കെട്ടിടത്തിലെ പത്താം നമ്പർ മുറിയ്ക്ക് ചന്ദ്രൻ എന്നയാൾ 90 രൂപ നിരക്കിൽ വാടക നൽകുമ്പോഴാണ് ബാക്കിയുള്ള 14 മുറികളും കൈവശത്തിലുള്ള ജോസ്‌കോ ജുവലറി ഗ്രൂപ്പ് സ്‌ക്വയർ ഫീറ്റിന് 20 രൂപ നിരക്കിൽ വാടക നൽകുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പ് കഞ്ഞിക്കുഴിയിലും തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴിയിലെ നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്സിലെ മുറികളാണ് സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപ നിരക്കിൽ വാടകയ്ക്കു നൽകിയിരിക്കുന്നത്. സ്‌ക്വയർ ഫീറ്റിന് നൂറും നൂറ്റൻപതും രൂപ വാടകയ്ക്കു കടകൾ നൽകുന്ന കഞ്ഞിക്കുഴി ടൗണിലാണ് ഈ അക്രമം നടക്കുന്നത്. രാജീവ് ഗാന്ധി കോംപ്ലക്‌സിനു തൊട്ടടുത്തുള്ള ഊട്ടി ലോഡ്ജിലെ മുറികൾ 110 രൂപ വാടക നിരക്കിലാണ് കഴിഞ്ഞ മാസം നഗരസഭ ലേലം നടത്തിയത്.

രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ സെല്ലാർ പാർക്കിംഗ് അനധികൃതമായി ജോസ്‌കോ കെട്ടി അടച്ചിരിക്കുകയാണ് .ഇത് സംബന്ധിച്ച് എന്തേലും ചോദിച്ചാൽ നഗരസഭാ അധികൃതർ പൊട്ടൻ കളിക്കും ,ഒന്നിനും മറുപടിഇല്ല.

നഗരസഭയുടെ കഞ്ഞിക്കുഴിയിലെ ഷോപ്പിംങ് കോംപ്ലക്സിലെ 3024 ചതുരശ്ര അടിവരുന്ന 16,19,20 മുറികളാണ് സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപക്ക് വാടകക്ക് നല്കിയത്. ഈ മുറികൾ എ ആന്റ് എ പ്രിന്റേഴ്സിനു വേണ്ടി മാമ്മൻ വർഗീസ് എന്നയാളാണ് വാടകയ്ക്കു എടുത്തിരിക്കുന്നത്. 3024 സ്‌ക്വയർ ഫീറ്റുള്ള മുറിയുടെ മാസ വാടക 7703 രൂപ മാത്രമാണ്. 2011 ൽ നഗരസഭയുടെ ധനകാര്യ സമിതി യോഗം ചേർന്ന് ഈ മുറിയുടെ പ്രതിമാസ വാടക സ്‌ക്വയർ ഫീറ്റിന് 10 രൂപ വച്ച് 30204 രൂപയായി വർദ്ധിപ്പിച്ചിരുന്നു. എന്നൽ, ഇപ്പോഴും രണ്ടര രൂപ നിരക്കിൽ തന്നെയാണ് വാടക ഈടാക്കുന്നത്. ഒരു മാസം 22537 രൂപ വച്ച് ലക്ഷങ്ങളാണ് ഈ ഒരു മുറിയിൽ നിന്ന് മാത്രം  നഗരസഭയ്ക്ക് ഇതിനോടകം നഷ്ടമായിരിക്കുന്നത്. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും രാഷ്ട്രീയക്കാർക്കുമാണ് ഇതിന്റെ ലാഭം ലഭിക്കുന്നത്. കൈക്കൂലിയായും കാഴ്ച്ചപ്പണമായും ഈ തുക നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും അഴിമതിക്കാരുടെയും രാഷ്ട്രീയക്കാരുടെയും പോക്കറ്റിലേയ്ക്കാണ് എത്തുന്നത്. നഗരസഭയ്ക്കു കോടികൾ നഷ്ടം സംഭവിക്കുമ്പോൾ ഇവരിൽ പലരും വൻ മണിമാളികകളും, മക്കളുടെയും ഭാര്യയുടെയും ബന്ധുക്കളുടെയും സഹോദരങ്ങളുടെയും പേരിൽ ലക്ഷണങ്ങളുടെ സമ്പാദ്യം കൂട്ടിയിരിക്കുകയാണ്.

അഞ്ചു വർഷം കൊണ്ടു കോടികളാണ് ഇവർ വാരിക്കൂട്ടുന്നത്. ഒന്നുമില്ലാതെ വന്ന് ലക്ഷപ്രഭുക്കളായി മടങ്ങുന്നവരാണ് ഈ ജനപ്രതിനിധികളിൽ പലരും.