
തൃശ്ശൂർ: മാളയില്‍ ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ ചേർപ്പ് സി.ഐയ്ക്ക് സസ്പെൻഷൻ.
സംഘർഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച പറ്റിയതിനും കെ.എസ്.യു പ്രവർത്തകരെ ആംബുലൻസില്‍ കയറ്റി വിട്ടതിനുമാണ് സി.ഐ പ്രദീപിനെ സസ്പെന്റ് ചെയ്തത്.
തൃശ്ശൂരില്‍ കഴിഞ്ഞ ഡിസോണ്‍ കലോത്സവത്തില്‍ എസ്എഫ്ഐ- കെഎസ്യു സംഘർഷം നടന്നിരുന്നു. സംഘർഷം തടയുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റിയെന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പരസ്യമായി വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. സസ്പെൻഷന് പുറമേ ചേർപ്പ് സി.ഐ പ്രദീപിനെതിരെ അന്വേഷണവും നടക്കുന്നുണ്ട്. സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സിഐയ്ക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.
മാള സിഐയും വീഴ്ച്ച വരുത്തിയെന്ന് എസ്എഫ്ഐ ചൂണ്ടികാണിക്കുന്നു. ഇദ്ദേഹത്തിനെതിരെയും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. അതിനിടെ സംഘർഷം ഒഴിവാക്കാനാണ് കെഎസ് യു പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയതെന്ന് ഒരു വിഭാഗം പോലീസുകാർ വ്യക്തമാക്കിയിരുന്നു.







