
തിരുവനന്തപുരം: ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല.
കേരള യാത്ര എന്ന പേരിലാണ് പോഡ് കാസ്റ് തുടങ്ങിയത്.
കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു.
അനാവശ്യ ചർച്ചകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ വീഡിയോകളും ഡോക്യുമെൻ്ററിയും പുസ്തകങ്ങളും സജീവമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികള്‍ സമൂഹമാധ്യമങ്ങളില്‍ കൊണ്ട് പിടിച്ച് പ്രചരിപ്പിക്കുന്നത്
രമേശ് ചെന്നിത്തലയുടെ ജീവിതകഥ പറയുന്ന ജനനായകൻ വീഡിയോ ആഞ്ഞുപിടിച്ചാണ് അണികള്‍ കൈമാറി വിടുന്നത്. കെഎസ് യു കാലം മുതലുളള ജീവിതമാണ് പ്രമേയം. എഐ സാങ്കേതിക വിദ്യയുമുണ്ട്.
ഇംഗ്ളീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും , ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളാണ് ഹൈലൈറ്റ്സ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ, കൂലിപ്പടയാളികളല്ല, പോരാളികള്‍ ആണ് നായകനാകുന്നത്… അങ്ങിനെ നായകൻ ചെന്നിത്തല ടാഗില്‍ കാർഡുകളുടെ കുത്തൊഴുക്ക്.
കെസി- വിഡി പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോള്‍ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.









